ടൊറൻ്റോ : അറ്റകുറ്റപണികളുടെ ഭാഗമായി ഗാർഡിനർ എക്സ്പ്രസ് വേയിൽ ഇന്ന് മുതൽ കൂടുതൽ അടച്ചിടൽ പ്രാബല്യത്തിൽ. ഗ്രാൻഡ് അവന്യൂവിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ഗാർഡിനർ എക്സ്പ്രസ് വേ നാല് വരിയിൽ നിന്ന് മൂന്നായി കുറയും. ഈ പാത 2026 മെയ് വരെയാണ് അടച്ചിടുക.

ഗ്രാൻഡ് അവന്യൂവിൽ നിന്ന് പാർക്ക് ലോൺ റോഡിന്‍റെ കിഴക്കോട്ടുള്ള ഗാർഡിനർ എക്സ്പ്രസ് വേയിലും 2026 നവംബർ വരെ നിയന്ത്രങ്ങൾ കൊണ്ടുവരും. അഞ്ച് പാലങ്ങളുടെ അറ്റകുറ്റപണികളാണ് ഇപ്പോൾ പ്രധാനമായും നടത്തുന്നത്. 2027 ഓടെ പണികൾ പൂർത്തിയാക്കാനാണ് നീക്കമെന്ന് സിറ്റി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 7-ന് ഗാർഡിനർ എക്സ്പ്രസ് വേയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഇസ്ലിംഗ്ടൺ അവന്യൂവിന്‍റെ പാത മൂന്ന് വരിയിൽ നിന്ന് രണ്ട് വരിയായി കുറച്ചിരുന്നു.