ഓട്ടവ : അതിശൈത്യകാലാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ ഓട്ടവനിവാസികൾക്കായി കരീബിയൻ ദ്വീപുകളിലേക്ക് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്ത് എയർ കാനഡ. രാജ്യതലസ്ഥാനത്ത് നിന്നും ഡിസംബർ മുതൽ ബഹാമാസിലെ നസ്സാവുവിലേക്കും ജമൈക്കയിലെ മോണ്ടെഗോ ബേയിലേക്കും വിമാന സർവീസ് ആരംഭിക്കുമെന്ന് എയർ കാനഡ പ്രഖ്യാപിച്ചു.

ഓട്ടവയിൽ നിന്ന് നസ്സാവുവിലേക്കുള്ള വിമാനങ്ങൾ ഡിസംബർ 5 മുതൽ 2026 ഏപ്രിൽ 10 വരെയും ഓട്ടവ-മോണ്ടെഗോ ബേ വിമാന സർവീസ് ഡിസംബർ 7 മുതൽ 2026 ഏപ്രിൽ 12 വരെയുമായിരിക്കും സർവീസ് നടത്തുകയെന്ന് എയർ കാനഡ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ മാർക്ക് ഗലാർഡോ അറിയിച്ചു. എയർ കാനഡ അടുത്തിടെ ഓട്ടവയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ നാല് ദിവസത്തെ സർവീസ് ആരംഭിച്ചിരുന്നു. പുതിയ നസ്സാവു, മോണ്ടെഗോ ബേ സർവീസുകൾക്ക് പുറമെ എയർ കാനഡയുടെ ശൈത്യകാല വിനോദ വിമാനങ്ങളിൽ പുണ്ട കാന, കാൻകൂൺ, തുലം, ഫോർട്ട് ലോഡർഡെയ്ൽ, ടാമ്പ, ഒർലാൻഡോ എന്നിവിടങ്ങളിലേക്കുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങളും ഉൾപ്പെടുന്നു.
