Wednesday, September 23, 2026

ബക്കാർഡി റം വീണ്ടും എൽസിബിഒ സ്റ്റോറുകളിലേക്ക്

ടൊറൻ്റോ : താരിഫുകളുടെ ഭാഗമായി ഒൻ്റാരിയോ എൽസിബിഒ സ്റ്റോറുകളിൽ നിന്ന് യുഎസ് മദ്യം നീക്കം ചെയ്‌തതിന് ശേഷം ബക്കാർഡി റം വീണ്ടും എൽസിബിഒ സ്റ്റോറുകളിൽ തിരിച്ചെത്തി.

ബക്കാർഡിയുടെ 1.5 ലിറ്റർ കുപ്പികളിൽ “എ ബ്ലെൻഡ് ഓഫ് പ്യൂർട്ടോറിക്കൻ റം” എന്ന് ലേബൽ ചെയ്തിട്ടുണ്ടെങ്കിലും അവയിൽ “ബക്കാർഡി ബോട്ട്ലിങ്, ജാക്സൺവില്ല, ഫ്ലോറിഡ, യുഎസ്എ” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെഡറൽ ഗവൺമെൻ്റിന്‍റെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ചില ബക്കാർഡി ഉൽപ്പന്നങ്ങൾ പ്യൂർട്ടോറിക്കോയിൽ നിർമ്മിക്കുന്നതിനാൽ അവ എൽസിബിഒയിൽ വിൽക്കാമെന്നും, യുഎസിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ LCBO-യിൽ വിൽക്കുന്നില്ലെന്നും അധികൃതർ പറയുന്നു.
അതേസമയം പ്യൂർട്ടോറിക്കോ യുഎസ് ടെറിട്ടറി ആണെന്നും സംസ്ഥാനം ആല്ലെന്നും അതുകൊണ്ട് തന്നെ ബക്കാർഡി റം വിൽക്കുന്നതായി എൽസിബിഒ പറഞ്ഞു.

ബക്കാർഡി റം വീണ്ടും വിൽക്കാനുള്ള എൽസിബിഒയുടെ തീരുമാനം താരിഫ് ഭീഷണിയോടുള്ള സമീപനത്തിൽ പ്രവിശ്യാ സർക്കാരിന്‍റെ സ്ഥിരതയില്ലായ്മയാണ് കാണിക്കുന്നെതെന്ന് എൻ‌ഡി‌പി ലീഡർ മാരിറ്റ് സ്റ്റൈൽസ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!