Tuesday, June 16, 2026

ജി7 ഉച്ചകോടി: കാനഡയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി

ഓട്ടവ : വിവാദങ്ങൾക്ക് വിരാമം. ഈ മാസം അവസാനം ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ചതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയും കാനഡയും പുതിയ വീര്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ജൂൺ 15 മുതൽ 17 വരെയാണ് ഉച്ചകോടി.

2023-ൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. നേതാവ് ഹർദീപ് സിങ് നിജ്ജാർ 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിജ്ജാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!