Monday, January 19, 2026

ഇന്ത്യ-പാക് മാതൃകയിൽ ഇസ്രയേൽ- ഇറാൻ സമാധാന ചർച്ചകൾ വേണം : ട്രംപ്

വാഷിങ്ടൺ : പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇറാനും ഇസ്രയേലും, ഇന്ത്യ-പാക് മാതൃകയിൽ കരാറുണ്ടാക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ്. തൻ്റെ ഭരണകാലത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ധാരണയിലെത്താൻ താൻ സഹായിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചും യുഎസിൻ്റെ വിദേശനയത്തെക്കുറിച്ചുമുള്ള തൻ്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയായിരുന്നു ട്രംപ്.

അധികാരത്തിലിരുന്നപ്പോൾ വിവിധ രാജ്യങ്ങൾക്കിടയിൽ നയതന്ത്രപരമായ നിരവധി നീക്കങ്ങൾ താൻ വിജയകരമായി നടത്തിയെന്നു പറഞ്ഞ ട്രംപ്, ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ സമാനമായ കരാർ ആവശ്യമാണെന്നും ആവർത്തിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!