മൺട്രിയോൾ : കെബെക്ക് സംഗീത ഇതിഹാസം സെർജ് ഫിയോറി അന്തരിച്ചു. 73 വയസ്സായിരുന്നു. ഗായകനും ഗാനരചയിതാവുമായ അദ്ദേഹത്തെ ലാക്-സെൻ്റ്-ജീനിലെ സെൻ്റ്-ഹെൻറി-ഡി-ടെയ്‌ലോണിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

1970-കളിൽ കെബെക്കിനെ കീഴടക്കിയ റോക്ക് ബാൻഡായ ഹാർമോണിയത്തിന്‍റെ പ്രധാന ഗായകനും ഗിറ്റാറിസ്റ്റുമായിരുന്നു. ഹാർമോണിയം, ലെസ് സിങ്ക് സൈസൺസ്, എൽ’ഹെപ്റ്റേഡ്, പോർ അൺ ഇൻസ്റ്റൻ്റ്, അൺ മ്യൂസിഷ്യൻ പാർമി ടാന്ത് ഡി’ഓട്രെസ്, 100,000 റെയ്‌സൺസ് തുടങ്ങിയ ആൽബങ്ങളിലൂടെ അദ്ദേഹം ജനമനസ്സുകളെ കീഴടക്കി.