ഓട്ടവ : റെൻഫ്രൂ കൗണ്ടിയിലെ വിവിധ ഗ്രാമീണ മേഖലകളിൽ വൈദ്യുതി തടസ്സം നേരിടുന്നതായി ഹൈഡ്രോ വൺ അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടക്കുകയാണെന്നും ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും രാത്രി 9 മണിക്കും ഇടയിൽ വൈദ്യുതി തിരിച്ചെത്തുമെന്നാണ് നിലവിലെ കണക്കുകൂട്ടലുകളെന്നും കമ്പനി വ്യക്തമാക്കി.

റെൻഫ്രൂവിന്റെ സൗത്ത് വെസ്റ്റ് കോട്ടൺ ലേക്കിന് ചുറ്റും 117 ഉപയോക്താക്കൾക്കും, കാലാബോഗിക്കും ബേൺസ്‌ടൗണിനും ഇടയിലുള്ള മഡവാസ്ക നദിക്കരയിൽ 247 വീടുകളിലും, ബാരിസ് ബേയ്ക്കും കോംബർമിയറിനും ഇടയിലായി എണ്ണൂറിൽ അധികം പേർക്കും വൈദ്യുതിയില്ല. കൂടാതെ, ഇരുപതിൽ താഴെ വീടുകളെ ബാധിക്കുന്ന ഒറ്റപ്പെട്ട നിരവധി വൈദ്യുതി തടസ്സങ്ങളും കൗണ്ടിയിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
