ടൊറൻ്റോ : നഗരത്തിലെ എന്‍റർടൈൻമെൻ്റ് ഡിസ്ട്രിക്റ്റിൽ നടന്ന വെടിവെപ്പിൽ രണ്ടു പേർ അറസ്റ്റിലായി. മിസ്സിസാഗ സ്വദേശി 26 വയസ്സുള്ള മിച്ച് റാംബാലി, ടൊറൻ്റോയിൽ നിന്നുള്ള സ്റ്റീവ് ഗണേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പത്തരയോടെ ജോൺ സ്ട്രീറ്റിലെ അഡലെയ്ഡ് സ്ട്രീറ്റ് വെസ്റ്റിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ടൊറൻ്റോ പൊലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇരുവരെയും സമീപത്ത് കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും തോക്കും കണ്ടെടുത്തു. പ്രതികൾക്കെതിരെ തോക്ക് ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തി.
