Wednesday, May 6, 2026

പാർട്ടി പ്രതിസന്ധിയിൽ: ഐക്യത്തിന് ആഹ്വാനം ചെയ്ത് പാബ്ലോ റോഡ്രിഗസ്

മൺട്രിയോൾ : പാർട്ടിയെ പിടിച്ചുലച്ച നേതൃത്വ പ്രചാരണത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്കിടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് കെബെക്ക് ലിബറൽ പാർട്ടി ലീഡർ പാബ്ലോ റോഡ്രിഗസ്. അടുത്ത തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ പാർട്ടി അംഗങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പാബ്ലോ റോഡ്രിഗസ് പ്രചാരണത്തിനായി ഉപയോഗിച്ച ഓഫീസ് അദ്ദേഹത്തിന്‍റെ ഭാര്യയുടേതാണെന്ന് നിരവധി മാധ്യമങ്ങൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ബുധനാഴ്ച, യൂണിറ്റ് പെർമനൻ്റ് ആൻ്റികറപ്ഷൻ (യുപിഎസി) കെബെക്ക് ലിബറൽ പാർട്ടി (പിഎൽക്യു)ക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പാബ്ലോ റോഡ്രിഗസിന്‍റെ രാജി ആവശ്യപ്പെട്ട് പാർട്ടിയിലെ നിരവധി മുൻ മന്ത്രിമാരും പാർലമെൻ്റ് അംഗങ്ങളും രംഗത്തെത്തി. എന്നാൽ, ലീഡർ സ്ഥാനത്ത് തുടരുമെന്ന് റോഡ്രിഗസ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. യുപിഎസി അന്വേഷണം പാബ്ലോ റോഡ്രിഗസിന്റെ നേതൃത്വത്തെ ദുർബലപ്പെടുത്തിയതായി മുൻ ലിബറൽ എംഎൻഎ ക്രിസ്റ്റീൻ സെൻ്റ്-പിയറി പറയുന്നു. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്, പക്ഷേ പാർട്ടിയുടെ താൽപ്പര്യങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻ ലിബറൽ എംഎൻഎ സെർജ് സിമാർഡും റോഡ്രിഗസിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നന്മയ്ക്കായി റോഡ്രിഗസ് രാജി വെക്കണമെന്ന് മുൻ ലിബറൽ മന്ത്രി ജീൻ ഡി’അമോർ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!