ഓട്ടവ: എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ, എയർലൈൻ മേഖലയിലെ ശമ്പളമില്ലാത്ത ജോലി (ഗ്രൗണ്ട് പേ)സംബന്ധിച്ച ആരോപണങ്ങളിൽ ഫെഡറൽ സർക്കാർ അന്വേഷണം ആരംഭിച്ചതായി തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു.
ടേക്ക് ഓഫിന് മുമ്പ് ചെയ്യുന്ന ജോലികൾക്ക് തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ല എന്നതായിരുന്നു എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനിൽ നിന്നുള്ള പ്രധാന പരാതികളിലൊന്ന്. ഇത് തനിക്ക് വളരെയധികം അസ്വസ്ഥതയുണ്ടാക്കിയതായി പാറ്റി ഹാജ്ഡു പറഞ്ഞു. നേരത്തെ ഇരു കക്ഷികളോടും പ്രവർത്തനങ്ങൾ പുനരാരംഭിച്ച് നിർബന്ധിത ആർബിട്രേഷൻ വഴി തർക്കം പരിഹരിക്കാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

പണിമുടക്ക് നിയമവിരുദ്ധമാണെന്ന് കനേഡിയൻ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB)പ്രഖ്യാപിച്ചതിന് ശേഷവും എയർ കാനഡ തുടർച്ചയായ മൂന്നാം ദിവസവും വിമാനങ്ങൾ നിർത്തിവച്ചു.സമരം അവസാനിപ്പിക്കാനും ജോലിക്ക് തിരികെ പ്രവേശിക്കാനും യൂണിയൻ നേതൃത്വത്തോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു.
