ടൊറൻ്റോ : മാർക്കമിൽ രാവിലെയുണ്ടായ വെടിവയ്പിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായി യോർക്ക് റീജനൽ പൊലീസ് അറിയിച്ചു. ആഷ്ഗ്രോവ് റോഡിനും ഹെപ്ബേൺ സ്ട്രീറ്റിനും സമീപമുള്ള റെസിഡൻഷ്യൽ മേഖലയിൽ രാവിലെ ഏകദേശം ഒമ്പത് മണിയോടെയാണ് വെടിവെപ്പ് നടന്നത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഒരാളെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് യോർക്ക് റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.