Sunday, June 21, 2026

കാനഡയിലെ വാടക 2.3% കുറഞ്ഞു: ഇടിവ് തുടർച്ചയായി 11-ാം മാസം

ഓട്ടവ : രാജ്യത്ത് തുടർച്ചയായി 11-ാം മാസവും വാടക കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, കാനഡയിലെ ശരാശരി വാടക കഴിഞ്ഞ മാസം 2.3% കുറഞ്ഞ് പ്രതിമാസം 2,137 ഡോളറായതായി Rentals.ca യുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം 2020 ഓഗസ്റ്റിലെ ദേശീയ ശരാശരി വാടകയായ 1,718 ഡോളറിനേക്കാൾ വളരെ കൂടുതലാണ് നിലവിലെ വാടകനിരക്ക്. കൂടാതെ 2023 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, വാടക ഒരു ശതമാനം വർധിച്ചു.

വാർഷിക വാടക ഇടിവിൽ പ്രവിശ്യകളിൽ ആൽബർട്ട മുന്നിലാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ആൽബർട്ടയിലെ വാടക 3.5% കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടിഷ് കൊളംബിയ (2.7% കുറവ്), ഒൻ്റാരിയോ (2.5% കുറവ്), നോവസ്കോഷ (2.2% കുറവ്), കെബെക്ക് (0.2% കുറവ്) എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ വാടക ഇടിവ്. കാൽഗറിയിലെ വാടക ഏകദേശം ഏഴ് ശതമാനം കുറഞ്ഞ് 1,911 ഡോളറിലെത്തി. വൻകൂവറിന് ശേഷം രാജ്യത്തെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാടക വിപണിയായ ടൊറൻ്റോയിൽ ശരാശരി വാടക മൂന്ന് ശതമാനം കുറഞ്ഞ് 2,606 ഡോളറിലെത്തി.

വാടക മൊത്തത്തിൽ കുറഞ്ഞെങ്കിലും, ചില പ്രധാന കനേഡിയൻ നഗരങ്ങളിലെ വാടക കുതിച്ചുയർന്നു. സാസ്കറ്റൂണിലെ വാടക ഏഴ് ശതമാനം വർധിച്ച് 1,443 ഡോളറിലെത്തി. റെജൈന, എഡ്മിന്‍റൻ, വിനിപെഗ് എന്നിവിടങ്ങളിലെ വാടക ഒരു ശതമാനം വർധിച്ച് യഥാക്രമം 1,432, 1,585, 1,618 ഡോളർ എന്നിങ്ങനെയായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!