Tuesday, June 16, 2026

കാട്ടുതീ: സസ്കാച്വാൻ മത്സ്യബന്ധന വ്യവസായം പ്രതിസന്ധിയിൽ

സാസ്കറ്റൂൺ : കാട്ടുതീ പ്രവിശ്യയിലെ മത്സ്യബന്ധന വ്യവസായത്തിന് വലിയ തിരിച്ചടിയായതായി സസ്കാച്വാൻ കമ്മീഷൻ ഓഫ് പ്രൊഫഷണൽ ഔട്ട്‌ഫിറ്റേഴ്‌സ് (SCPO) റിപ്പോർട്ട്. വേനൽക്കാല കാട്ടുതീ മത്സ്യബന്ധന വ്യവസായത്തിന് 20 ലക്ഷം ഡോളറിലധികം നഷ്ടമുണ്ടാക്കിയതായി SCPO ആക്ടിങ് സിഇഒ റോയ് ആൻഡേഴ്‌സൺ അറിയിച്ചു. വരുമാനനഷ്ടത്തിനു പുറമേ, സീസണിലേക്കുള്ള സാധനങ്ങൾക്കും ഉപകരണങ്ങൾക്കും വേണ്ടിയും ഔട്ട്‌ഫിറ്റർമാർ ഇതിനകം വൻ തുക ചിലവഴിച്ചിട്ടുണ്ട്. കാട്ടുതീ കാരണം വടക്കൻ സസ്കാച്വാനിലേക്ക് അമേരിക്കൻ ക്ലയൻ്റുകൾ എത്താത്തതും തീപിടുത്തത്തെത്തുടർന്നുള്ള റോഡ് അടച്ചുപൂട്ടലുകളും എടിവി നിരോധനങ്ങളും ഔട്ട്‌ഫിറ്റർമാർക്കു വെല്ലുവിളിയായി. എടിവി, യുടിവി നിരോധനം മാത്രം നാല് ലക്ഷം ഡോളർ വരുമാന നഷ്ടത്തിന് കാരണമായതായി റോയ് ആൻഡേഴ്‌സൺ പറയുന്നു.

പ്രവിശ്യയിൽ ഇൻഷുറൻസ് ക്ലെയിമുകൾക്കും തിരക്കേറിയ വേനൽക്കാലമായിരുന്നു ഇത്. ജൂൺ തുടക്കത്തിൽ ലാ റോഞ്ചിനടുത്തുള്ള പിസെവ് കാട്ടുതീയിൽ 5 കോടി ഡോളറിലധികം ഇൻഷ്വർ ചെയ്ത നാശനഷ്ടമുണ്ടായതായി കാനഡ ഇൻഷുറൻസ് ബ്യൂറോ പറയുന്നു. ഈ വർഷത്തെ അഗ്നിശമന ശ്രമങ്ങളുടെ ആകെ ചെലവ് ഇപ്പോഴും കണക്കാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!