Wednesday, April 15, 2026

കനോല താരിഫ്: സ്കോട്ട് മോ-കാർണി കൂടിക്കാഴ്ച ഇന്ന്

ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് സസ്‌കാച്വാൻ പ്രീമിയർ, കനോല വ്യവസായ പ്രമുഖർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം നടക്കും. ശേഷം ഉച്ചകഴിഞ്ഞാണ് സസ്‌കാച്വാൻ പ്രീമിയർ സ്കോട്ട് മോയുമായി കൂടിക്കാഴ്ച നടത്തുക. കാർണിയോടൊപ്പം കൃഷി മന്ത്രി ഹീത്ത് മക്ഡൊണാൾഡ്, രാജ്യാന്തര വ്യാപാര മന്ത്രി മനീന്ദർ സിദ്ധു, ഗ്രാമവികസന സ്റ്റേറ്റ് സെക്രട്ടറി ബക്ക്ലി ബെലാഞ്ചർ, പ്രധാനമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി കോഡി ബ്ലോയിസ് എന്നിവരും ഉണ്ടാകും. ഈ മാസം ആദ്യം നേഡിയൻ കനോലയ്‌ക്കെതിരായ താരിഫ് അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി സ്കോട്ട് മോ ചൈന സന്ദർശിച്ചിരുന്നു.

പ്രീമിയർ മോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടക്കുന്ന കനോല വ്യവസായ പ്രമുഖരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ചൈനയുമായുള്ള നിലവിലുള്ള വ്യാപാര തർക്കമായിരിക്കും പ്രധാന വിഷയം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!