വെല്ലിങ്ടൺ : ന്യൂസിലൻഡിൽ ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വെല്ലിങ്ടണിലും കാന്റർബറി ഹൈ കൺട്രിയിലും മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. സൗത്ത് ഐലൻഡിലെ പ്രധാന റോഡുകളിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ യാത്രാ തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാളെ ഓക്ക്ലൻഡിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. പുലർച്ചെ 3 മണിക്കും 9 മണിക്കും ഇടയിൽ കാറ്റിന്റെ ശക്തി ഓക്ക്ലൻഡ് ഹാർബർ പാലത്തിന് ഭീഷണിയായേക്കുമെന്നും ന്യൂസിലൻഡ് ട്രാൻസ്പോർട്ട് ഏജൻസി മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
