ടൊറൻ്റോ : പുതിയ ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം-OINP നറുക്കെടുപ്പിൽ 1,680 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒക്ടോബർ 9-ന് നടന്ന ഈ ആറു OINP നറുക്കെടുപ്പുകൾ, ഹെൽത്ത് കെയർ, ഏർലി ചൈൽഡ്ഹുഡ്, റീജനൽ ഡെവലപ്മെൻ്റ് എന്നിവയിലെ മുൻഗണനാ തൊഴിലുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു.

ഇക്കണോമിക് ഡെവലപ്‌മെൻ്റ് ത്രൂ ഇമിഗ്രേഷൻ (REDI) സംരംഭത്തിന് കീഴിൽ നടന്ന നറുക്കെടുപ്പിൽ 24 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ഹെൽത്ത് കെയർ ആൻഡ് ഏർലി ചൈൽഡ്ഹുഡ് അധ്യാപകർക്കുമായി നടത്തിയ നറുക്കെടുപ്പിൽ 671 ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം നറുക്കെടുപ്പിൽ മൊത്തം 810 അപേക്ഷകർക്കും ഇൻ-ഡിമാൻഡ് സ്കിൽ സ്ട്രീമിൽ 175 അപേക്ഷകർക്കും ഇൻവിറ്റേഷൻ ലഭിച്ചു.
