ടൊറന്റോ: വോണിലെ ഒരു റീസൈക്ലിംഗ് കേന്ദ്രത്തില്‍ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് യോര്‍ക്ക് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വോണിലെ ഒരു സ്ഥാപനത്തിലെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട ഭാഗത്തായിരുന്നു മൃതദേഹമെന്ന് യോര്‍ക്ക് പൊലീസ് അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ കോണ്‍കോര്‍ഡിലെ 140 പ്ലാഞ്ചെറ്റ് റോഡിന് സമീപമായിരുന്നു സംഭവം. മൃതദേഹം എങ്ങനെ സ്ഥാപനത്തില്‍ എത്തി എന്ന കാര്യത്തില്‍ പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല. എന്നാൽ സംശയകരമായ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ടൊറന്റോ ഹൊമിസൈഡ് യൂണിറ്റ് അന്വേഷണം തുടങ്ങി.
