Tuesday, May 5, 2026

ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്ത് സെർജിയോ ഗോർ

വാഷിങ്ടൺ : ഇന്ത്യയിലെ യുഎസ് അംബാസഡറായി സെർജിയോ ഗോർ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അധ്യക്ഷനായി ഓവൽ ഓഫീസിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇന്ത്യയുമായുള്ള തന്ത്രപരവും സാമ്പത്തികവും സുരക്ഷാപരവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഗോറിനെ ചുമതലപ്പെടുത്തുകയാണെന്ന് ട്രംപ് പറഞ്ഞു. ഓഗസ്റ്റിൽ, പ്രസിഡൻഷ്യൽ പേഴ്‌സണൽ ഡയറക്ടറായ ഗോറിനെ ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും ട്രംപ് നിർദേശിച്ചിരുന്നു. തുടർന്ന് ഒക്ടോബറിൽ ഇന്ത്യയിലെ അടുത്ത അമേരിക്കൻ അംബാസഡറായി സേവനമനുഷ്ഠിക്കാൻ യുഎസ് സെനറ്റ് ഗോറിനെ തിരഞ്ഞെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!