Tuesday, November 24, 2026

വൺബിസി പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിൽ?; ഡാളസ് ബ്രോഡിയെ പുറത്താക്കി

വൻകൂവർ: കൺസർവേറ്റീവ് പാർട്ടി ഓഫ് ബിസിയിൽനിന്ന് വിഭജിച്ച വൺബിസി (OneBC) പാർട്ടിയിൽ ആഭ്യന്തരത്തർക്കം രൂക്ഷം. ഡാളസ് ബ്രോഡിയെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. നിയമസഭയിൽ വൺബിസി എംഎൽഎ താര ആംസ്‌ട്രോങ് ബ്രോഡിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ചു. ഇതോടെ ബ്രോഡിയെക്കുറിച്ചുള്ള വിവരങ്ങൾ പാർട്ടിയുടെ വെബ്സൈറ്റിൽനിന്ന് ഒഴിവാക്കി.

ബ്രോഡിയുടെ നിർദ്ദേശപ്രകാരം ഏജന്റുമാർ പാർട്ടിയുടെ ആസ്തികളും കമ്പ്യൂട്ടർ വിവരങ്ങളും കൈവശപ്പെടുത്താനും നിയന്ത്രിക്കാനും ശ്രമിച്ചുവെന്നാണ് പാർട്ടിയുടെ ആരോപണം. ഇത് സംബന്ധിച്ച കത്തുകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി. ബ്രോഡിയെ നീക്കം ചെയ്യാനും ആഭ്യന്തര അന്വേഷണം നടത്താനും പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്താനും ഡയറക്ടർ ബോർഡ് തീരുമാനിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കി.

താര ആംസ്‌ട്രോങ്, എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ റാച്ച്ഫോർഡ് എന്നിവർ പ്രമേയങ്ങളിൽ ഒപ്പുവച്ചു. എന്നാൽ, പാർട്ടിയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിച്ച ബ്രോഡി താൻ ഇപ്പോഴും പാർട്ടിയുടെ ഇടക്കാല നേതാവായി തുടരുകയാണെന്നും ലാങ്‌ലിയിൽ നടത്താനിരുന്ന പരിപാടിയുമായി മുന്നോട്ട് പോകുമെന്നും എക്സിൽ പോസ്റ്റ് ചെയ്തു. എങ്കിലും, ഈ പരിപാടി പാർട്ടിക്ക് വേണ്ടി ഉള്ളതല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!