ഓട്ടവ : അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് നാച്ചുറൽ റിസോഴ്സസ് കാനഡ (NRCan). ഫെഡറൽ സർക്കാരിന്റെ ചെലവ് കുറയ്ക്കൽ പദ്ധതിയുടെ ഭാഗമായാണ് പിരിച്ചുവിടൽ നടപ്പിലാക്കുന്നത്. ഫെഡറൽ സർക്കാർ ചെലവ് ചുരുക്കൽ പദ്ധതി നാച്ചുറൽ റിസോഴ്സസ് കാനഡയിലെ 219 ജീവനക്കാരുടെ ജോലിയെ ബാധിച്ചേക്കാമെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ പറയുന്നു. അതേസമയം നാച്ചുറൽ റിസോഴ്സസ് കാനഡയിലെ 202 അംഗങ്ങൾക്ക് നോട്ടീസ് ലഭിച്ചതായി പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി പബ്ലിക് സർവീസ് ഓഫ് കാനഡ (PIPSC) അറിയിച്ചു. 2025 മാർച്ച് 31 വരെ 6,044 പേരാണ് നാച്ചുറൽ റിസോഴ്സസ് കാനഡയിൽ ജോലി ചെയ്യുന്നത്.

അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 200 കോടി ഡോളർ സമ്പാദ്യം കണ്ടെത്താൻ നാച്ചുറൽ റിസോഴ്സസ് കാനഡയോട് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചിരുന്നു. അതോടൊപ്പം 200 കോടി ട്രീസ് പ്രോഗ്രാം അവസാനിപ്പിക്കുകയും കാനഡ ഗ്രീനർ ഹോംസ് ഗ്രാൻ്റ് പോലുള്ള നിരവധി പരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
