Tuesday, February 17, 2026

ബ്രാഡ്‌ഫോർഡിൽ വാഹനാപകടം: പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്, ഹൈവേ 400 അടച്ചു

ടൊറൻ്റോ : നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഒൻ്റാരിയോയിലെ ബ്രാഡ്‌ഫോർഡിൽ ഹൈവേ 400 അടച്ചു. അപകടത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഹൈവേ 400-യുടെ നോർത്ത് ബൗണ്ട് ലൈൻ പൂർണ്ണമായി അടച്ചതായി അധികൃതർ റിപ്പോർട്ട് ചെയ്തു. മൂന്ന് വാഹനങ്ങൾ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

അപകടത്തിൽ ഡ്യൂട്ടിയിലില്ലാത്ത യോർക്ക് റീജനൽ പൊലീസ് (YRP) ഉദ്യോഗസ്ഥൻ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗുരുതരമായ പരുക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും OPP വക്താവ് അറിയിച്ചു. അപകടത്തിൽ മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്. രണ്ടാമത്തെ വ്യക്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടച്ചിടൽ കൂടുതൽ സമയം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഡ്രൈവർമാരോട് പ്രദേശം ഒഴിവാക്കാനും ബദൽ റൂട്ടുകൾ പരിഗണിക്കണമെന്നും OPP അഭ്യർത്ഥിച്ചു.ഹൈവേ എപ്പോൾ വീണ്ടും തുറക്കുമെന്ന് വ്യക്തമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!