Monday, September 21, 2026

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നാല് പുതിയ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

പുത്തരിക്കണ്ടം മൈതാനത്തേക്ക് വരുന്ന വഴി പ്രധാനമന്ത്രി കിഴക്കേകോട്ടയില്‍ റോഡ് ഷോ നടത്തും. 12. 40ഓടെ പ്രധാനമന്ത്രി മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത്. പരിപാടിയില്‍ അതിവേഗ റെയില്‍വേപാത ഉള്‍പ്പെടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. തുടര്‍ന്ന് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രിയുടെ വരവ് വലിയ ആഘോഷമാക്കി മാറ്റുകയാണ് ബിജെപി നേതൃത്വം. തിരുവനന്തപുരം നഗരസഭയില്‍ അധികാരത്തിലെത്തിയ ബിജെപി 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത് . അധികാരമേറ്റ് ഇരുപത്തി ഏഴാം ദിവസം തന്നെ അത് സംഭവിക്കുകയാണ്. നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതോടെ ബിജെപിയുടെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കൂടി തുടക്കമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!