Friday, May 22, 2026

തദ്ദേശീയർക്കായി ‘ഹോളി ഗാതറിങ് പ്ലേസ്’; കാൽഗറിയിൽ ആചാരങ്ങൾക്ക് ഇനി സൗജന്യ ഇടം

എഡ്മിന്റൻ: കാൽഗറിയിലുള്ള The Confluence സാംസ്കാരിക കേന്ദ്രത്തിൽ തദ്ദേശീയർക്ക് പ്രത്യേകം തയ്യാറാക്കിയ ‘ഹോളി ഗാതറിങ് പ്ലേസ്’ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ബ്ലാക്ക്ഫൂട്ട് ഭാഷയിൽ Naatowápitao’ohkánnao’p എന്ന് വിളിക്കപ്പെടുന്ന ഈ കേന്ദ്രം, തദ്ദേശീയ സംഘടനകൾക്കും വ്യക്തികൾക്കും തങ്ങളുടെ ആചാരങ്ങൾക്കും സാംസ്കാരിക ചടങ്ങുകൾക്കുമായി സൗജന്യമായി ഉപയോഗിക്കാമെന്ന് The Confluence അധികൃതർ വ്യക്തമാക്കി.

തദ്ദേശീയരുടെ പാരമ്പര്യ ചടങ്ങുകൾക്ക് അനുയോജ്യമായ മുറികൾ, സ്മഡ്ജിങ് ചടങ്ങുകൾക്കുള്ള ഇടം, പ്രത്യേകം അടുക്കള, പാർക്കിങ്, എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയ സംസ്കാരം സജീവമായി നിലനിർത്തുന്നതിനും പൂർവ്വികമായ ബന്ധങ്ങൾ വീണ്ടെടുക്കുന്നതിനും ഈ കേന്ദ്രം വലിയ സഹായമാകുമെന്ന് അബോറിജിനൽ ഫ്രണ്ട്ഷിപ്പ് സെന്റർ അധികൃതർ പറഞ്ഞു. കാൽ​ഗറി സിറ്റിയുടെ ക്യാപിറ്റൽ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ സാംസ്കാരിക കേന്ദ്രം നിർമ്മിച്ചത്.

പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആർട്ടിസ്റ്റ് നിക്കോൾ വുൾഫ് തയ്യാറാക്കിയ ‘ബോ മദർ III’ എന്ന ചുവർചിത്രവും അനാവരണം ചെയ്തു. 2025 അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ സാംസ്കാരിക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. തദ്ദേശീയരായ യുവാക്കൾക്ക് തങ്ങളുടെ സംസ്കാരത്തെയും മുതിർന്നവരുടെ അധ്യാപനങ്ങളെയും കുറിച്ച് പഠിക്കാനുള്ള ഇടമായി ഇത് മാറുമെന്ന് അബോറിജിനൽ ഫ്രണ്ട്ഷിപ്പ് സെന്റർ അധികൃതർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!