മൺട്രിയോൾ : തിങ്കളാഴ്ച മുതൽ, 71 മുതൽ 74 വയസ്സ് വരെ പ്രായമുള്ളവർക്ക് ഷിംഗിൾസ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കെബെക്ക് സർക്കാർ അറിയിച്ചു. 75 വയസ്സിനു മുകളിലുള്ളവർക്കും, 18 വയസ്സിനു മുകളിലുള്ള രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും നിലവിൽ സൗജ്യന്യമായി വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. ഹെർപ്പസ് സോസ്റ്ററിനും ഇതിന്‍റെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും വാക്സിനിലൂടെ മികച്ച സംരക്ഷണം നൽകുമെന്ന് പ്രവിശ്യാ സർക്കാർ പറയുന്നു. വാക്സിൻ ലഭിക്കുന്നതിന്, ആളുകൾക്ക് ഓൺലൈനായി അപ്പോയിന്റ്മെൻ്റ് എടുക്കാം അല്ലെങ്കിൽ 1-877-644-4545 എന്ന നമ്പറിൽ വിളിക്കണം.

മുമ്പ് ചിക്കന്‍ പോക്സ് ഉണ്ടായ ആളുടെ ശരീരത്തില്‍ ഈ വൈറസ് കിടക്കുകയും അത് പിന്നീടെപ്പോഴെങ്കിലും വീണ്ടും ആക്ടിവേറ്റാകുകയും ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് ഷിംഗിള്‍സ് അഥവ ഹെര്‍പ്പിസ് സോസ്റ്റര്‍. ചിക്കന്‍പോക്സ് ഉണ്ടാക്കുന്ന അതേ വൈറസ് തന്നെയാണ് ഷിംഗിള്‍സ് രോഗബാധയ്ക്കും കാരണം. ചിക്കന്‍പോക്സ് വന്നുപോയി കാലങ്ങള്‍ക്കു ശേഷമായിരിക്കാം ഷിംഗിള്‍സ് വരുന്നത്. തുടക്കത്തില്‍ പനിയുണ്ടാകുന്നതുപോലെയുള്ള ലക്ഷണങ്ങളും ഒപ്പം ക്ഷീണം, വേദന, ചൊറിച്ചില്‍, പെരുപെരുപ്പ്, തുടങ്ങിയ അസ്വസ്ഥതകളും ഷിംഗിള്‍സ് ബാധിക്കുന്നയാള്‍ക്ക് അനുഭവപ്പെടും. തുടര്‍ന്ന് സ്രവം നിറഞ്ഞ ചെറുകുമിളകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ഈ കുമിളകളിലെ സ്രവം പറ്റുന്നയാള്‍ക്കും രോഗം വരാം. സമ്പര്‍ക്കത്തിലൂടെയും ഷിംഗിള്‍സ് പകരും. ഒരിക്കല്‍ ഷിംഗിള്‍സ് വന്നവര്‍ക്ക് വീണ്ടും വരാന്‍ സാധ്യതയുണ്ട്.

ശരീരത്തിന്‍റെ ചില പ്രത്യേക ഭാഗങ്ങളിലാണ് ഈ രോഗം വരുന്നത്. മുഖത്തിന്‍റെ ഒരുവശം, നെഞ്ച് അല്ലെങ്കില്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗം, വയറിന് താഴെയുള്ള ഭാഗം, ശരീരത്തിന്‍റെ പുറകുവശം എന്നിവിടങ്ങളിലാണ് ഷിംഗിള്‍സ് കൂടുതലായി വരുന്നത്. ചിക്കന്‍പോക്സ് വന്നിട്ടില്ലാത്ത ഒരാളിലേയ്ക്ക് ഷിംഗിള്‍സ് വന്നവരില്‍ നിന്ന് ചിക്കന്‍പോക്സിന്‍റെ വൈറസ് പകരും. അതായത് ഷിംഗിള്‍സ് ബാധിതരില്‍ നിന്ന് രോഗബാധയില്ലാത്ത ഒരാള്‍ക്ക് ചിക്കന്‍പോക്സ് ഉണ്ടാകാം. അമ്പതുവയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍, പ്രമേഹബാധിതര്‍, ക്യാന്‍സര്‍ ബാധിതര്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധയമായവര്‍, സ്റ്റിറോയിഡ് പോലെ പ്രതിരോധശക്തി കുറയ്ക്കാനുള്ള മരുന്നു കഴിക്കുന്നവര്‍, ചെറിയ കുട്ടികള്‍, മാസം തികയും മുമ്പ് ജനിച്ചകുട്ടികള്‍, അമ്പതുവയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പെട്ടന്ന് ഷിംഗിള്‍സ് വരാന്‍ സാധ്യതയുണ്ട്.
