Tuesday, May 5, 2026

മൂന്ന് പ്രധാന മേഖലകളിൽ അപേക്ഷാ പരിധി പൂർത്തിയാക്കി സസ്കാച്വാൻ

റെജൈന : സസ്കാച്വാനിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക. സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിന്‍റെ (SINP) ആദ്യ ഇൻടേക്ക് വിൻഡോയിലെ മൂന്ന് പ്രധാന തൊഴിൽ മേഖലകളിലെയും ആദ്യഘട്ട അപേക്ഷാ പരിധി (Cap) പൂർത്തിയായി. അക്കോമഡേഷൻ ആൻഡ് ഫുഡ് സർവീസ്, റീട്ടെയിൽ ട്രേഡ്, ട്രക്കിങ് എന്നീ മേഖലകളിൽ ഇനി അപേക്ഷകൾ സ്വീകരിക്കില്ല. ഈ വർഷം സസ്കാച്വാന് 4,761 നോമിനേഷൻ അലോക്കേഷനുകളാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ അനുവദിച്ചിട്ടുള്ളത്. ഇതിൽ 25% ക്യാപ്പ് ചെയ്ത സെക്ടറുകൾക്കായി നീക്കിവെച്ചിരിക്കുന്നു.

ജനുവരി 13-ന് ആരംഭിച്ച ആദ്യ ഇൻടേക്ക് വിൻഡോയിൽ (വർഷത്തിലെ ആകെ ആറ് മേഖലകളിൽ) മുകളിൽ സൂചിപ്പിച്ച ആദ്യ രണ്ടു മേഖലകളിലെ ഒരു ദിവസത്തിനുള്ളിൽ തന്നെ നിശ്ചിത എണ്ണത്തിൽ എത്തി. അതേസമയം ട്രക്കിങ്ഗ് മേഖലയ്ക്കുള്ള ഒഴിവുകൾ ജനുവരി 20-ന് പൂർത്തീകരിച്ചു. ഇനി അടുത്ത ഇൻടേക്ക് വിൻഡോ മാർച്ച് 2 ന് ആരംഭിക്കും. ഈ മൂന്ന് മേഖലകളിലുമായി ആകെ 300 അപേക്ഷകളാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ചത്. ഇതിൽ 180 എണ്ണം അക്കോമഡേഷൻ ആൻഡ് ഫുഡ് സർവീസ് മേഖലയിലും, 60 വീതം അപേക്ഷകൾ റീട്ടെയിൽ, ട്രക്കിങ് മേഖലകളിലുമാണ് വിതരണം ചെയ്തത്.

വരാനിരിക്കുന്ന ഇൻടേക്ക് വിൻഡോകൾ ഇതാ :

  • വിൻഡോ 2 : മാർച്ച് 2.
  • വിൻഡോ 3 : മെയ് 4.
  • വിൻഡോ 4 : ജൂലൈ 6.
  • വിൻഡോ 5 : സെപ്റ്റംബർ 7.
  • വിൻഡോ 6 : നവംബർ 2.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!