Monday, March 23, 2026

യുവാക്കളുടെ വോട്ട് വിമുഖത മാറ്റാൻ സോഷ്യൽ മീഡിയ പോരാട്ടവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വോട്ട് ചെയ്യാൻ മടിക്കുന്ന പുതുതലമുറയെ ബോധവൽക്കരിക്കാൻ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വീഡിയോകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. 18 നും 31 നും ഇടയിൽ പ്രായമുള്ളവർ, പ്രത്യേകിച്ച് നഗരങ്ങളിലുള്ളവർ വോട്ട് ചെയ്യാൻ താൽപ്പര്യം കാട്ടുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നീക്കം.

വോട്ട് ചെയ്യേണ്ട രീതിയും തിരഞ്ഞെടുപ്പ് വിവരങ്ങളും ഉൾപ്പെടുത്തി ഒന്നര മിനിറ്റിൽ താഴെയുള്ള ഏഴ് വീഡിയോകൾ ഇതിനകം പുറത്തിറക്കി. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ‘ബ്രിഡ്ജ് ഡോട്ട്സ് മീഡിയ സൊല്യൂഷൻ’ ആണ് ഇവ നിർമ്മിക്കുന്നത്. കോളജുകൾ കേന്ദ്രീകരിച്ച് വെർച്വൽ റിയാലിറ്റി ഷോകൾ വഴി വോട്ടിങ്ങിന്റെ പ്രസക്തി യുവാക്കളെ ബോധ്യപ്പെടുത്തും. കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കാമെന്നതും വേഗത്തിൽ പ്രചരിപ്പിക്കാമെന്നതുമാണ് എ.ഐ വീഡിയോകൾ തിരഞ്ഞെടുക്കാൻ കമ്മീഷനെ പ്രേരിപ്പിച്ചത്.

യുവ വോട്ടർമാരിലേക്ക് സോഷ്യൽ മീഡിയ വഴി വേഗത്തിൽ എത്തുക എന്നതാണ് ലക്ഷ്യം. വോട്ടെണ്ണൽ കാലം വരെ ഇത്തരം ബോധവൽക്കരണ വീഡിയോകൾ പുറത്തിറക്കാനാണ് കമ്മീഷന്റെ തീരുമാനം. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 2026 ഏപ്രിൽ 9 പോളിങ് ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇൻസ്റ്റാഗ്രാം റീൽസ്, ഇൻഫ്ലുവൻസർമാർ വഴിയുള്ള ബോധവൽക്കരണം, ക്വിസ് മത്സരങ്ങൾ എന്നിവയിലൂടെ പുതുതലമുറയിലേക്ക് വീഡിയോ എത്തിക്കാനാണ് ശ്രമിക്കുന്നത്. ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ ആപ്പുകൾ വഴിയുള്ള വിവരശേഖരണവും ബൂത്തുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!