Friday, March 27, 2026

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’; പുതിയ ഗാനം പുറത്ത്

‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റിന് ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഒരു എഫ്.എം റേഡിയോ സ്റ്റേഷനിൽ സേതു എന്ന കഥാപാത്രം തന്റെ കെമിസ്ട്രി ടീച്ചർക്ക് വേണ്ടി ഗാനം സമർപ്പിക്കുന്ന കൗതുകകരമായ ആമുഖത്തോടെയാണ് പാട്ട് തുടങ്ങുന്നത്.

രതീഷ് ബാലകൃഷ്ണപ്പൊതുവാൾ എഴുതിയ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് ഈണം നൽകിയിരിക്കുന്നു. കപിൽ കപിലനും നേഹ നായരും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്നേഹത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന ഗൃഹാതുരത്വം ഉണർത്തുന്ന ദൃശ്യങ്ങളാണ് ഗാനത്തിലുള്ളത്.

വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെയും ഉദയാ പിക്‌ചേഴ്‌സിന്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മിക്കുന്നത്. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കുമെന്ന് സൂചന നൽകുന്നതാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. രാജേഷ് മാധവൻ, സുധീഷ്, ചിദംബരം, ശരണ്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അർജുൻ സേതു ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവ്വഹിക്കുന്നു. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും.

ഡോൺ വിൻസൻ്റിൻ്റെതാണു സംഗീതം, ഛായാഗ്രഹണം – അർജുൻ സേതു, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ ‘ ലൈൻ പ്രൊഡ്യൂസേർസ് – സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, പ്രൊജക്റ്റ് ഹെഡ് – അഖിൽ യശോധരൻ, ഡിസ്ട്രിബ്യൂഷൻ ഹെഡ് – ബബിൻ ബാബു’, ആർട്ട് – ഇന്ദുലാൽ കവീദ്, മേക്കപ്പ് – റോണക്സ് സേവ്യർ., കോസ്റ്റ്യാം – ഡിസൈൻ- മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മാജിക്ക് ഫ്രെയിം റിലീസ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!