Friday, March 27, 2026

പി.വി സിന്ധുവിന്റെ കരുത്തയായ എതിരാളി കളം വിടുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കരോളിന മാരിൻ

മാഡ്രിഡ് : ബാഡ്മിന്റൺ ലോകത്തെ ഇതിഹാസ താരം കരോളിന മാരിൻ തന്റെ 32-ാം വയസിൽ പ്രൊഫഷണൽ കരിയറിനോട് വിടപറഞ്ഞു. സ്പെയിനിൽ നിന്നുള്ള ഈ സൂപ്പർ താരം പരിക്കുകൾ തുടർച്ചയായി വേട്ടയാടുന്നതിനാലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് മാരിൻ തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.

2016 റിയോ ഒളിമ്പിക്സ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയാണ് താരം സ്വർണ്ണമെഡൽ നേടിയത്. 2014, 2015, 2018 വർഷങ്ങളിൽ ലോക ചാമ്പ്യൻഷിപ്പ് കിരീടം ചൂടി മൂന്ന് തവണ മാരിൻ ലോകത്തിന്റെ നെറുകയിലെത്തി. എന്നതെല്ലാം ആണ് മാരിന്റെ കരിയറിലെ പ്രധാന നേട്ടങ്ങൾ.

പരിക്കുകൾക്കിടയിലും തളരാതെ പോരാടിയ മാരിൻ 2024 പാരിസ് ഒളിമ്പിക്സിലും ഫൈനൽ വരെ എത്തിയെങ്കിലും ദൗർഭാഗ്യകരമായ പരിക്ക് കാരണം പിന്മാറേണ്ടി വന്നിരുന്നു.ബാഡ്മിന്റൺ കോർട്ടിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന മാരിന്റെ വിടവാങ്ങൽ കായിക ലോകത്തിന് വലിയൊരു നഷ്ടമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!