Wednesday, April 15, 2026

അലർജി ചികിത്സയിൽ വിപ്ലവമായി കുത്തിവയ്പ്പിന് പകരം ഇനി നേസൽ സ്പ്രേ; കാനഡയിൽ ‘നെഫി’ക്ക് അംഗീകാരം

ഓട്ടവ: ഗുരുതരമായ അലർജി പ്രതിപ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ സൂചിയില്ലാത്ത ആദ്യ ചികിത്സാ രീതിക്ക് ഹെൽത്ത് കാനഡ അംഗീകാരം നൽകി. ‘നെഫി’ (Neffy) എന്ന ബ്രാൻഡിൽ പുറത്തിറങ്ങുന്ന ഈ നേസൽ സ്പ്രേ, കുത്തിവയ്പ്പുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പ്രാണികളുടെ കടി, ചില ഭക്ഷണങ്ങൾ, മരുന്നുകൾ എന്നിവ മൂലം ഉണ്ടാകുന്ന മാരകമായ അലർജി അവസ്ഥകളിൽ അടിയന്തരമായി നൽകാവുന്ന ഒരു നേസൽ സ്പ്രേയാണിത്. കാനഡയിൽ ഏകദേശം 25 ലക്ഷം ആളുകൾ ഗുരുതരമായ അലർജി ഭീഷണി നേരിടുന്നുണ്ട്. ഇവർക്കെല്ലാം ഈ പുതിയ മരുന്ന് വലിയ ആശ്വാസമാകും. നിലവിലുള്ള എപ്പി നെഫ്രിൻ ഓട്ടോ-ഇഞ്ചക്ടറുകൾ കൈവശം വെക്കാനും ഉപയോഗിക്കാനും പലർക്കും മടിയാണ്. എന്നാൽ നെഫി സ്പ്രേ പോക്കറ്റിൽ കൊണ്ടുനടക്കാവുന്നത്ര ചെറുതും ഉപയോഗിക്കാൻ എളുപ്പവുമാണ്.

ഈ സ്പ്രേയ്ക്ക് 30 മാസത്തെ ഷെൽഫ് ലൈഫ് ഉണ്ട്. കൂടാതെ പ്രത്യേക താപനിലയിൽ സൂക്ഷിക്കേണ്ട ആവശ്യവുമില്ലെന്ന് നിർമ്മാതാക്കളായ ALK-Abello Pharmaceuticals അറിയിച്ചു. പുതിയ പഠനപ്രകാരം ഗുരുതരമായ അലർജിയുള്ള പകുതിയോളം ആളുകൾ തങ്ങൾക്ക് നിർദ്ദേശിച്ചിട്ടുള്ള ഇഞ്ചക്ടറുകൾ കൈയ്യിൽ കരുതാറില്ല. പലർക്കും സൂചിയോടുള്ള പേടിയും അത് കൃത്യസമയത്ത് കുത്തിവയ്ക്കാൻ അറിയാത്തതും പ്രശ്നമാകാറുണ്ട്. നേസൽ സ്പ്രേ വരുന്നതോടെ ഈ തടസ്സങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം സമ്മർ സീസൺ മുതൽ കാനഡയിലുടനീളമുള്ള ഫാർമസികളിൽ ഈ മരുന്ന് ലഭ്യമായി തുടങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!