Friday, April 17, 2026

ആശ്വാസമായി ഫെഡറൽ ധനസഹായം; ജിഎസ്ടി ടോപ്പ്-അപ്പ് ജൂണിലും ഗ്രോസറി ബെനഫിറ്റ് ജൂലൈയിലും ലഭിക്കും

ഓട്ടവ: ജീവിതച്ചെലവ് വർധിക്കുന്ന പശ്ചാത്തലത്തിൽ കാനഡയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമായി ഫെഡറൽ സർക്കാരിന്റെ പുതിയ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു. ജനുവരിയിൽ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച ജിഎസ്ടി (GST) ടോപ്പ്-അപ്പ് തുക ജൂണിലും, പുതിയ ‘ഗ്രോസറി ബെനഫിറ്റ്’ ജൂലൈയിലും ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും. കഴിഞ്ഞ ഒരു വർഷം (2025 ജൂലൈ മുതൽ 2026 ജൂൺ വരെ) ലഭിച്ച ജിഎസ്ടി റിബേറ്റിന്റെ 50 ശതമാനം തുക ഒറ്റത്തവണ ബോണസായി ജൂൺ 5-ന് ലഭിക്കും. ഇതോടെ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ലഭിക്കുന്ന പരമാവധി ആനുകൂല്യം 1,100 ഡോളറിൽ നിന്ന് 1,890 ഡോളർ ആയി ഉയരും. വ്യക്തികൾക്ക് ലഭിക്കുന്ന പരമാവധി തുക 540-ഡോളറിൽ നിന്ന് 950 ഡോളർ ആയി വർധിക്കും. നിലവിലുള്ള ജിഎസ്ടി റിബേറ്റ് പദ്ധതിയെ പരിഷ്കരിച്ച് ജൂലൈ മുതൽ ഇതിനെ ‘ഗ്രോസറി ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ എന്ന് പുനർനാമകരണം ചെയ്യും. വാർഷിക തുകയിൽ 25 ശതമാനം സ്ഥിരമായ വർധനയാണ്‌ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് ഈ വർധന തുടരും. നാലംഗ കുടുംബത്തിന് ഇനി മുതൽ പ്രതിവർഷം പരമാവധി 1,400 ഡോളർ ഡോളർ വരെ ലഭിക്കും (1,100 ഡോളർ ആയിരുന്നു മുൻപ്). വ്യക്തികൾക്ക് ലഭിക്കുന്നത് 700 ഡോളർ ആയി ഉയരും.

കാനഡയിലെ നികുതിദായകരായ താമസക്കാർക്കും 19 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. 2024-ലെ നികുതി വിവരങ്ങൾ അനുസരിച്ച് വാർഷിക അറ്റാദായം 56,181 ഡോളറിൽ താഴെ ഉള്ളവർ, രണ്ട് കുട്ടികളുള്ള ദമ്പതികൾ, കുടുംബ വരുമാനം 66,841-ഡോളറിൽ താഴെ ഉള്ളവർ എന്നിവർക്കും സഹായം ലഭിക്കും. ഏറ്റവും ആവശ്യമുള്ളവർക്ക് സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ഈ ഒറ്റത്തവണ പേയ്‌മെന്റ് നൽകുന്നതെന്ന്‌ കാനഡ റവന്യൂ ഏജൻസി സ്റ്റേറ്റ് സെക്രട്ടറി വെയ്ൻ ലോംഗ് പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം 12 ദശലക്ഷം ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ജൂലൈ മുതൽ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ കാനഡ ഗ്രോസറീസ്‌ ആൻ്റ്‌ എസൻഷ്യൽസ്‌ ബെനിഫിറ്റ്‌ എന്ന പേരിലാകും ഈ തുക രേഖപ്പെടുത്തുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!