Wednesday, April 22, 2026

ഒന്റാരിയോയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ നേരിടാൻ പ്രത്യേക പ്രോസിക്യൂഷൻ യൂണിറ്റ് വരുന്നു

ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടികളുമായി സർക്കാർ. ഇതിന്റെ ഭാഗമായി പ്രോസിക്യൂഷൻ വിഭാഗത്തിൽ പ്രത്യേക ‘ഹേറ്റ് ക്രൈം യൂണിറ്റ്’ (Hate Crime Unit) സ്ഥാപിക്കാനുള്ള പ്രമേയം പ്രവിശ്യാ പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു.

ഏപ്രിൽ 16-ന് മിഷേൽ കൂപ്പർ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ നൽകി. മതം, വംശം, പശ്ചാത്തലം എന്നിവയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾ തടയുക, കുറ്റവാളികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുക എന്നിവയാണ് പുതിയ യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. വിദ്വേഷ കുറ്റകൃത്യങ്ങളുടെ ആധുനിക രീതികൾ തിരിച്ചറിയാൻ പ്രത്യേക പരിശീലനം ലഭിച്ച പ്രോസിക്യൂട്ടർമാരായിരിക്കും ഇനി ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്.

എന്തുകൊണ്ട് ഈ മാറ്റം?

നിലവിൽ ടൊറന്റോ, പീൽ തുടങ്ങിയ വലിയ നഗരങ്ങളിലെ പോലീസ് വിഭാഗങ്ങൾക്ക് വിദ്വേഷ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റുകളുണ്ട്. എന്നാൽ ചെറിയ നഗരങ്ങളിലും ടൗൺഷിപ്പുകളിലും ഇത്തരം സംവിധാനങ്ങൾ കുറവാണ്. കൂടാതെ, കോടതികളിൽ ഇത്തരം കേസുകൾ ഫലപ്രദമായി വാദിക്കാൻ ഒരു പ്രത്യേക വിഭാഗത്തിന്റെ കുറവുണ്ടായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!