Wednesday, April 22, 2026

വാടക നൽകുന്നതിൽ വീഴ്ച: വാട്ടർലൂവിലെ ‘കോകോ ഫ്രൂട്ടി റസ്റ്ററന്റ് അടച്ചുപൂട്ടി

കിച്ചനർ: വാട്ടർലൂവിലെ അപ്‌ടൗൺ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പ്രശസ്തമായ ബ്രേക്ക്ഫാസ്റ്റ് റസ്റ്ററന്റ് ‘കോകോ ഫ്രൂട്ടി’ (Coco Frutti) പ്രവർത്തനം അവസാനിപ്പിച്ചു. വാട്ടർലൂ ടൗൺ സ്‌ക്വയറിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ വാടക കരാർ ഏപ്രിൽ 18 മുതൽ റദ്ദാക്കിയതായി കെട്ടിട ഉടമ പറയുന്നു.

വാടക കുടിശ്ശിക വരുത്തിയതാണ് കരാർ റദ്ദാക്കാനുള്ള പ്രധാന കാരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്. റസ്റ്ററന്റിനുള്ളിലെ സാധനസാമഗ്രികൾ നീക്കം ചെയ്യുന്നതിനായി ഉടമയ്ക്ക് ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം അധിക ചിലവുകൾ ഈടാക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ റസ്റ്ററന്റിൽ നിന്ന് ഫർണിച്ചറുകളും ഉപകരണങ്ങളും പാത്രങ്ങളും മാറ്റുന്ന തിരക്കിലായിരുന്നു ജീവനക്കാർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!