Friday, April 24, 2026

ആഫ്രിക്കയിൽ വേട്ടയ്ക്കിടെ ആനക്കൂട്ടത്തിന്റെ ആക്രമണം; അമേരിക്കൻ പൗരന് ദാരുണാന്ത്യം

ഗാബോൺ: മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ വേട്ടയാടലിനിടെ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കാലിഫോർണിയ സ്വദേശി കൊല്ലപ്പെട്ടു. 75 വയസ്സുകാരനായ എർണി ഡോസിയോയും ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 17-നായിരുന്നു സംഭവം.

ഗാബോൺ മഴക്കാടുകളിൽ അപൂർവയിനം വനമാനുകളെ (Yellow-backed Duiker) വേട്ടയാടാനുള്ള യാത്രയ്ക്കിടെയാണ് അപകടം. കാട്ടിലൂടെ നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി അഞ്ച് പെൺ ആനകളുടെ മുന്നിൽ ഇവർ അകപ്പെടുകയായിരുന്നു. ആനകൾക്ക് ഭീഷണി തോന്നിയതോടെ അവ ആഞ്ഞടുത്തു. ഡോസിയോയുടെ ഗൈഡിന് ഗുരുതരമായി പരിക്കേൽക്കുകയും കൈവശമുണ്ടായിരുന്ന റൈഫിൾ നഷ്ടപ്പെടുകയും ചെയ്തു. പ്രതിരോധിക്കാൻ ഷോട്ട്ഗൺ മാത്രമുണ്ടായിരുന്നു ഉണ്ടായിരുന്നത് ഡോസിയോയെ ആനക്കൂട്ടം ചവിട്ടിക്കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഗാബോണിലെ നിയമപ്രകാരം വേട്ടക്കാർക്ക് സ്വന്തം തോക്ക് കൊണ്ടുവരാൻ അനുവാദമില്ല. സഫാരി കമ്പനി നൽകിയ ആയുധങ്ങൾ മാത്രമാണ് ഇവർ ഉപയോഗിച്ചിരുന്നത്. വേട്ടയ്ക്കിടെ ഇത്തരത്തിലൊരു സംഭവം ഉണ്ടായതായി സഫാരി ഏജൻസിയായ ‘കളക്റ്റ് ആഫ്രിക്ക’ സ്ഥിരീകരിച്ചു. ഡോസിയോയുടെ മൃതദേഹം കാലിഫോർണിയയിലേക്ക് എത്തിക്കാനുള്ള നടപടികൾ യുഎസ് എംബസി ആരംഭിച്ച് കഴിഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!