Saturday, April 25, 2026

മണിപ്പൂരില്‍ നാഗ – കുക്കി സംഘര്‍ഷം അതിരൂക്ഷം; അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഉഖ്രുലില്‍ നാഗ-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഇന്നലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുല്ലം, ഷോങ്ഫാല്‍ ഗ്രാമങ്ങളിലുണ്ടായ വെടിവെപ്പിലും അക്രമ സംഭവങ്ങളിലുമാണ് മരണം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പത്തോളം വീടുകള്‍ക്ക് അക്രമികള്‍ തീയിടുകയും ചെയ്തു.

സിനകൈതൈ ഗ്രാമത്തില്‍ പട്രോളിംഗിനിടെ കൊല്ലപ്പെട്ട നാഗ വില്ലേജ് ഗാര്‍ഡ് അംഗം ഹോര്‍ഷാക്മി ജമാങ് (29) ആണ് മരിച്ചവരില്‍ ഒരാള്‍. കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍ കുക്കി വിഭാഗത്തില്‍പ്പെട്ടവരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെന്‍ സ്വദേശിയാണ് ജമാങ്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് യുണൈറ്റഡ് നാഗ കൗണ്‍സില്‍ നാഗാ മേഖലകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

2023 മേയ് 3-ന് മെയ്തി – കുക്കി വംശീയ കലാപത്തോടെ തുടങ്ങിയ അസ്ഥിരത രണ്ട് വര്‍ഷം പിന്നിടുമ്പോഴും മണിപ്പൂരില്‍ തുടരുകയാണ്. മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെച്ചൊല്ലി ആരംഭിച്ച തര്‍ക്കം പിന്നീട് സംസ്ഥാനത്തെ ആകെ കലാപത്തിലേക്ക് നയിക്കുകയായിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 217-ലധികം പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം ആളുകള്‍ ആഭ്യന്തരമായി പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!