Monday, April 27, 2026

എക്സ്പ്രസ് എൻട്രി PNP ഡ്രോ; ഏപ്രിൽ 27-ന് നടന്ന നറുക്കെടുപ്പിൽ 473 ഉദ്യോഗാർത്ഥികൾക്ക്‌ ഇൻവിറ്റേഷൻ

ഒട്ടാവ: ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. ഈ വർഷത്തെ ഇരുപത്തിമൂന്നാമത് നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിലുള്ള 473 ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചത്.
ഏപ്രിൽ 27-ന് നടന്ന ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 795 സിആർഎസ് (CRS) സ്കോർ ആവശ്യമായിരുന്നു. 2026 ഏപ്രിൽ 13-ന് മുൻപായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ ഘട്ടത്തിൽ പ്രധാനമായും പരിഗണിച്ചിരിക്കുന്നത്. ഇതോടെ 2026-ൽ കാനഡ അനുവദിച്ച ഇൻവിറ്റേഷനുകൾ 65,627 ആയി ഉയർന്നു.

കാനഡയ്ക്കുള്ളിൽ തന്നെ തൊഴിൽ പരിചയമുള്ളവർക്കും വിവിധ പ്രവിശ്യകളുടെ പ്രത്യേക നോമിനേഷൻ ലഭിച്ചവർക്കുമാണ് ഇമിഗ്രേഷൻ വകുപ്പ് കൂടുതൽ മുൻഗണന നൽകുന്നത്. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വഴി 32,250 പേർക്കും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 22,000 പേർക്കും ക്ഷണം ലഭിച്ചുകഴിഞ്ഞു. പിഎൻപി വിഭാഗത്തിൽ മാത്രം ഇതുവരെ ഒൻപത് നറുക്കെടുപ്പുകളിലായി 3,736 പേർക്കും ക്ക് അവസരം ലഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!