Tuesday, April 28, 2026

പിക്കറിങ്ങിൽ അപകടം; സ്വീഡിഷ് പൗരന് ദാരുണാന്ത്യം, പിക്കപ്പ് ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

ടൊറന്റോ: ഹൈവേ 401-ൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ​ഗുരുതരമായ അപകടത്തിൽ 38 വയസ്സുകാരനായ സ്വീഡിഷ് പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പിക്കറിങ് വെസ്റ്റ്‌നി റോഡിന് സമീപം ഹൈവേയുടെ എതിർദിശയിൽ വന്ന പിക്കപ്പ് ട്രക്ക് ഇദ്ദേഹത്തിന്റെ വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ പിക്കപ്പ് ട്രക്ക് ഡ്രൈവറായ 41 വയസ്സുകാരനെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് മരണത്തിന് കാരണമായതിനും പൊലീസ് കേസെടുത്തു.

ആദ്യത്തെ അപകടത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കുകയും റോഡ് ബാരിക്കേഡുകൾ ഉപയോഗിച്ച് വഴി തിരിച്ചുവിടുകയും ചെയ്യുന്നതിനിടെയാണ് രണ്ടാമതൊരു കൂട്ടിയിടി നടന്നത്. നിയന്ത്രണം വിട്ട മറ്റൊരു വാഹനം ബാരിക്കേഡുകൾ തകർത്ത്, അവിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ക്രൂയിസറിന് പിന്നിൽ വന്നിടിച്ചു. ഈ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും വാഹനം ഓടിച്ചയാൾക്കും പരുക്കേറ്റു. രണ്ടാമത്തെ അപകടത്തിൽ 52 വയസ്സുകാരനായ ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!