Sunday, May 3, 2026

ടൊറന്റോ ഡൗണ്‍ടൗണില്‍ 12 മണിക്കൂര്‍ വൈദ്യുതി തടസ്സപ്പെടും; ഞായറാഴ്ച രാവിലെ വരെ നിയന്ത്രണം

ടൊറന്റോ: ടൊറന്റോ ഡൗണ്‍ടൗണ്‍ മേഖലയില്‍ ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ വരെ 12 മണിക്കൂര്‍ നേരം വൈദ്യുതി തടസ്സപ്പെടും. മെയ് 2 ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം മെയ് 3 ഞായറാഴ്ച രാവിലെ 11 മണിവരെ നീണ്ടുനില്‍ക്കും. ഹൈഡ്രോ വണ്ണിന്റെ (Hydro One) ഉപകരണങ്ങള്‍ മാറ്റുന്ന ജോലികള്‍ക്ക് സഹായകരമായാണ് ടൊറന്റോ ഹൈഡ്രോ ഈ പ്ലാന്‍ഡ് പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്വീന്‍ സ്ട്രീറ്റ് വെസ്റ്റ് (Queen Street West) മുതല്‍ തെക്കോട്ട് ഫ്രണ്ട് സ്ട്രീറ്റ് (Front Street) വരെയും, ബാത്തര്‍സ്റ്റ് സ്ട്രീറ്റ് (Bathurst Street) മുതല്‍ കിഴക്കോട്ട് ബേ സ്ട്രീറ്റ് (Bay Street) വരെയുള്ള പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത താമസ കേന്ദ്രങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി തടസ്സം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാമെന്നും എന്നാല്‍ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നും ടൊറന്റോ ഹൈഡ്രോ അറിയിച്ചു. ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാത്ത പക്ഷം ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ടൊറന്റോ പോലീസും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!