ഓട്ടവ: ഓട്ടവയെ ഒൻ്റാരിയോയിലെ മറ്റ് രണ്ട് പ്രധാന നഗരങ്ങളായ വിൻസറുമായും സഡ്‌ബറിമായും ബന്ധിപ്പിച്ചു കൊണ്ട് പോർട്ടർ എയർലൈൻസ് പ്രതിദിന സർവീസുകൾ ആരംഭിച്ചു. യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഈ നഗരങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരാൻ പുതിയ നോൺ-സ്റ്റോപ്പ് റൂട്ടുകൾ സഹായിക്കും. ഓട്ടവയിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിൻഡ്‌സറിലും സഡ്‌ബറിയിലും എത്താം. വലിയ വിമാനത്താവളങ്ങളിലൂടെയുള്ള കണക്റ്റിംഗ് ഫ്ലൈറ്റുകളെ ആശ്രയിക്കാതെ തന്നെ യാത്രക്കാർക്ക് ഈ നഗരങ്ങളിലേക്ക് പോകാനാകും. പോർട്ടർ എയർലൈൻസിന്റെ വിമാനങ്ങളിൽ മിഡിൽ സീറ്റുകൾ ഒഴിവാക്കിയാണ് യാത്ര ഒരുക്കുന്നത്. കൂടാതെ യാത്രക്കാർക്ക് സൗജന്യമായി ബിയറോ വൈനോ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ സർവീസുകൾ വിനോദസഞ്ചാരത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടവയിലെ മ്യൂസിയങ്ങൾ, ചരിത്രപ്രസിദ്ധമായ റൈഡോ കനാൽ (Rideau Canal) തുടങ്ങിയവ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും ഈ സർവീസ് ഏറെ ഗുണകരമാകും.

Route Departure Arrival
Ottawa to Windsor 2:00 p.m. 3:46 p.m.
Windsor to Ottawa 4:30 p.m. 6:10 p.m.
Ottawa to Sudbury 2:25 p.m. 3:30 p.m.
Sudbury to Ottawa 4:10 p.m. 5:15 p.m.
സ്‌റ്റാറ്റിസ്റ്റിക്സ് കാനഡയുടെ (StatCan) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കാനഡയിൽ നിന്നുള്ള വിദേശയാത്രകളിൽ വലിയ മാറ്റം പ്രകടമാണ്. 2026 ജനുവരിയിൽ കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്ക് നടത്തിയ യാത്രകളിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 13 മാസമായി അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞു വരിക യാണ്. അതേസമയം, മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ 10.6 ശതമാനം വർധനയുണ്ടായി. ഓട്ടവയെ തങ്ങളുടെ പ്രധാന ഹബ്ബാക്കി മാറ്റുന്നതിന്റെ അടുത്ത ഘട്ടമായാണ് ഈ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതെന്ന് പോർട്ടർ എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
