Monday, May 4, 2026

ഓഹരി വിപണിയിൽ വൻ കുതിപ്പ്: നിഫ്റ്റി 24,250 കടന്നു

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലസൂചനകളും രാജ്യാന്തര വിപണിയിലെ അനുകൂല നീക്കങ്ങളും ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായി. വ്യാപാരത്തിനിടെ സെൻസെക്സും നിഫ്റ്റിയും വലിയ മുന്നേറ്റം രേഖപ്പെടുത്തി. നിഫ്റ്റി 24,250 പോയിന്റ് എന്ന നിർണ്ണായക നിലവാരം മറികടന്നു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ 5.4 ലക്ഷം കോടി രൂപയുടെ വർധനവാണുണ്ടായത്.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നത് വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ബംഗാളിലും അസമിലും ബിജെപിക്ക് ലഭിക്കുന്ന മുന്നേറ്റം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.ല ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ മോചിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ വിപണിക്ക് ശുഭസൂചന നൽകി. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിലേക്ക് താഴ്ന്നു.

തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണ്ണമായി പുറത്തുവരുന്നതോടെ വിപണിയിൽ കൂടുതൽ ചലനങ്ങൾ ഉണ്ടായേക്കാം. എണ്ണവിലയിലെ മാറ്റങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമായിരിക്കും വരും ദിവസങ്ങളിൽ വിപണിയുടെ ഗതി നിർണ്ണയിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!