Wednesday, May 6, 2026

കാനഡയിൽ Suncor Energy ക്ക് റെക്കോർഡ് ലാഭം; ഡീസൽ, ജെറ്റ് ഫ്യൂവൽ ഉത്പാദനത്തിൽ വൻ കുതിപ്പ്

എഡ്മിന്റൻ: മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, ഡീസൽ, ജെറ്റ് ഫ്യൂവൽ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിച്ച് കനേഡിയൻ കമ്പനിയായ Suncor Energy. ഫിലിപ്പീൻസ്, പ്യുർടോ റിക്കോ തുടങ്ങിയ വിദൂര വിപണികളിലേക്ക് വൻ ലാഭത്തിലാണ് കമ്പനി ഇപ്പോൾ ഇന്ധനം കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ കമ്പനിയുടെ മൊത്തം ഇന്ധന വിൽപ്പനയിൽ 12 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി.

പേർഷ്യൻ ഗൾഫിലെ സംഘർഷങ്ങൾ കാരണം ഇന്ധന ടാങ്കറുകളുടെ ഗതാഗതം തടസ്സപ്പെട്ടത് ആഗോള വിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കാൻ വൻകൂവർ, മൺട്രിയോൾ എന്നിവിടങ്ങളിലെ തങ്ങളുടെ റിഫൈനറികളെ Suncor സജ്ജമാക്കി. വൻകൂവറിൽ നിന്ന് മാത്രം ഈ പാദത്തിൽ 14 ഡീസൽ കാർഗോകൾ കയറ്റി അയച്ചു. കൂടാതെ, എഡ്മിന്റനിലെ റിഫൈനറിയിൽ ഡീസൽ ഉത്പാദനം പ്രതിദിനം 16,000 ബാരലായി വർദ്ധിപ്പിക്കാനുള്ള നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്.

ഉത്പാദനത്തിലെ ഈ കുതിച്ചുചാട്ടം കമ്പനിയുടെ ലാഭത്തിലും പ്രതിഫലിച്ചു. ഈ വർഷത്തെ ആദ്യ പാദത്തിൽ 2.1 ബില്യൺ ഡോളറാണ് Suncor അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.69 ബില്യൺ ഡോളറായിരുന്നു. അതേസമയം, എണ്ണവിലയിൽ ഉണ്ടായ ആഗോള ഇടിവിനെത്തുടർന്ന് ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരി മൂല്യത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ധന ഉത്പാദനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ കഴിഞ്ഞതായും വരും മാസങ്ങളിലും ഇതേ രീതിയിൽ മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി സിഇഒ റിച്ചാർഡ് ക്രൂഗർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!