Thursday, May 7, 2026

വി.ഡി സതീശനെയല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല: നടന്‍ സിദ്ദീഖ്

കോഴിക്കോട്: യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ശക്തമായ ആവശ്യവുമായി നടന്‍ സിദ്ദീഖ് രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും യുഡിഎഫിനോടുമുള്ള തന്റെ ആഭിമുഖ്യം വ്യക്തമാക്കിയ താരം, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തന്റെ തുറന്ന കത്ത് സമര്‍പ്പിച്ചത്. നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ചങ്കുറപ്പോടെ പ്രഖ്യാപിച്ച ഒരേയൊരു നേതാവ് സതീശനാണെന്നും അദ്ദേഹത്തിന്റെ നേതൃപാടവമാണ് ഈ വിജയത്തിന് പിന്നിലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.

പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവികാരം മാത്രമല്ല, സതീശന്‍ എന്ന ശക്തനായ നേതാവിലുള്ള വിശ്വാസമാണ് ജനങ്ങള്‍ വോട്ടായി രേഖപ്പെടുത്തിയതെന്ന് സിദ്ദീഖ് പറഞ്ഞു. സാമുദായിക നേതാക്കളുടെ മുന്നില്‍ മുട്ടുമടക്കാത്ത, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് അദ്ദേഹം. ഗ്രൂപ്പ് കളികളിലൂടെയോ അധികാര വടംവലികളിലൂടെയോ മറ്റൊരാള്‍ ഈ പദവിയിലേക്ക് വന്നാല്‍ അത് ജനങ്ങള്‍ സഹിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഹുല്‍ ഗാന്ധിയെപ്പോലും ഈ സ്ഥാനത്ത് സങ്കല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് സിദ്ദീഖ് കുറിപ്പില്‍ പറഞ്ഞു.

കെ. കരുണാകരനെയും ഉമ്മന്‍ ചാണ്ടിയെയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന കോണ്‍ഗ്രസ് അനുഭാവിയായ ഒരു സാധാരണക്കാരന്റെ അപേക്ഷയാണിതെന്ന് സിദ്ദീഖ് വ്യക്തമാക്കി. ഹൈക്കമാന്‍ഡും നേതാക്കളും ഇവിടുത്തെ പ്രാദേശിക അഭിപ്രായങ്ങള്‍ മാത്രം കേള്‍ക്കാതെ ജനങ്ങളുടെ വികാരം കൂടി പരിഗണിക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് മാത്രമേ വരാവൂ എന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന തിരിച്ചടി പാര്‍ട്ടിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!