Friday, May 8, 2026

ഇന്ധനവില കുതിച്ചുയരുന്നു; കാനഡയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ടൊറന്റോ/ഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന് വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കാനഡയിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ഇതോടെ ഇന്ത്യയ്‌ക്കും കാനഡയ്‌ക്കും ഇടയിലുള്ള യാത്രാ ടിക്കറ്റ് നിരക്കും വർധിച്ചേക്കും.ഡൽഹി-ടൊറന്റോ റൂട്ടിൽ ആഴ്ചയിൽ 10 സർവീസുകൾ ഉണ്ടായിരുന്നത് ഏഴായി കുറച്ചു. ഡൽഹി-വാൻകൂവർ റൂട്ടിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ ഉണ്ടായിരുന്നത് അഞ്ചായും കുറച്ചിട്ടുണ്ട്.
കണക്കുകൾ പ്രകാരം മാർച്ചിൽ ടൊറന്റോയ്ക്കും ഡൽഹിക്കും ഇടയിൽ 48 സർവീസുകൾ ഉണ്ടായിരുന്നിടത്ത് മെയ് മാസത്തിൽ 31 ആയി കുറഞ്ഞു ഇത് 35 ശതമാനം കുറവാണെന്ന് ഏവിയേഷൻ ഡാറ്റ ട്രാക്കർ സിറിയം വ്യക്തമാക്കി. ഈ വർഷം തുടക്കത്തിൽ ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയുടെ പ്രതിദിന വിമാന സർവീസുകളുമായി താരതമ്യപ്പെടു ത്തുമ്പോൾ വൻകൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രകൾ ആഴ്ചയിൽ ഏകദേശം അഞ്ചായി കുറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധനവില വർധനവും യുദ്ധസാഹചര്യത്തിൽ വ്യോമപാതകൾ അടച്ചതുകാരണം കൂടുതൽ ദൂരം പറക്കേണ്ടി വരുന്നതും സർവീസുകൾ ലാഭകരമല്ലാതാക്കി എന്ന് എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ അറിയിച്ചു.

ഈ വർഷം തുടക്കത്തിൽ വിമാന ടിക്കറ്റ് നിരക്കിൽ ഏകദേശം 24 ശതമാനത്തോളം വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശരാശരി ഇക്കോണമി ക്ലാസ് നിരക്ക് 1,963 ഡോളറായി ഉയർന്നു. അന്താരാഷ്ട്ര വിമാന സർവീസുകളെ അപേക്ഷിച്ച് ഈ വർധന വളരെ വലിയ കുതിച്ചുചാട്ടമാണ് കാണിക്കുന്നത്, ഇത് വർഷം തോറും 11 ശതമാനം വർദ്ധിച്ചതായി കയാക്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എയർ ഇന്ത്യയെ കൂടാതെ കാനഡയിലെ പ്രമുഖ കമ്പനികളായ എയർ കാനഡ, വെസ്റ്റ് ജെറ്റ് എന്നിവരും ഇന്ധനവില വർധനയെത്തുടർന്ന് പല ആഭ്യന്തര-അന്തർദേശീയ സർവീസുകളും റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. കാനഡയിലെ ഏകദേശം 14 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരെയും പ്രവാസികളെയും ഈ തീരുമാനം കാര്യമായി ബാധിക്കും. ജൂൺ, ജൂലൈ മാസങ്ങളിലും കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യ നൽകുന്ന സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!