Wednesday, May 13, 2026

പൈപ്പ്‌ലൈൻ കരാറിൽ പുരോഗതി; പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഡാനിയേൽ സ്മിത്ത് കൂടിക്കാഴ്ച നടത്തി



ഓട്ടവ: ആൽബർട്ടയും കേന്ദ്ര സർക്കാരും തമ്മിലുള്ള പുതിയ പൈപ്പ്‌ലൈൻ കരാറിൽ വലിയ പുരോഗതിയുണ്ടായതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ഓട്ടവയിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്മിത്ത് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. പൈപ്പ്‌ലൈൻ കരാർ നടക്കുമോ എന്ന കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നെങ്കിലും, ചർച്ചകൾക്ക് ശേഷം അത് “എപ്പോൾ നടക്കും” എന്ന നിലയിലേക്ക് മാറിയെന്ന് സ്മിത്ത് പറഞ്ഞു. വരും ദിവസങ്ങളിൽ തന്നെ കരാർ അന്തിമമാകുമെന്നാണ് പ്രതീക്ഷ. ആൽബർട്ടയിൽ കാനഡയിൽ നിന്ന് വേർപെട്ടുപോകണം എന്നാവശ്യപ്പെടുന്ന മൂവ്‌മെന്റുകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച. കാനഡയുടെ ഫെഡറൽ സംവിധാനം ആൽബർട്ടയ്ക്ക് ഗുണകരമാണെന്ന് തെളിയിക്കാൻ ഈ കരാർ അത്യാവശ്യമാണെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.

പുതിയ പൈപ്പ്‌ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ചില നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ പിടിച്ചെടുക്കുന്നതിനുള്ള ‘കാർബൺ ക്യാപ്‌ചർ ആൻഡ് സ്റ്റോറേജ്’ (CCS) സാങ്കേതികവിദ്യ ഇതിൽ പ്രധാനമാണ്.വ്യവസായ മേഖലയിലെ കാർബൺ നികുതി നടപ്പിലാക്കുന്നതിലെ സമയപരിധിയെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയതായാണ് വിവരം. അന്തർസംസ്ഥാന പൈപ്പ്‌ലൈൻ പദ്ധതികൾക്ക് അനുമതി നൽകുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നുണ്ട്. ‘ഇംപാക്ട് അസസ്‌മെന്റ് ഏജൻസി’ക്ക് പകരം ‘കാനഡ എനർജി റെഗുലേറ്റർ’ക്ക് ഇതിനുള്ള അധികാരം നൽകാനാണ് നീക്കം.പൈപ്പ്‌ലൈൻ കടന്നുപോകേണ്ട ബ്രിട്ടീഷ് കൊളംബിയയുടെ സഹകരണം ഈ പദ്ധതിക്ക് അത്യന്താപേക്ഷിതമാണ്. തങ്ങളുടെ എൽ.എൻ.ജി (LNG) പദ്ധതികൾക്കും സമാനമായ പിന്തുണ വേണമെന്ന് ബി.സി പ്രീമിയർ ഡേവിഡ് എബി ആവശ്യപ്പെട്ടു.അന്തർസംസ്ഥാന പൈപ്പ്‌ലൈൻ പദ്ധതികൾക്ക് അനുമതി നൽകുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നുണ്ട്. ‘ഇംപാക്ട് അസസ്‌മെന്റ് ഏജൻസി’ക്ക് പകരം ‘കാനഡ എനർജി റെഗുലേറ്റർ’ക്ക് ഇതിനുള്ള അധികാരം നൽകാനാണ് നീക്കം.പൈപ്പ്‌ലൈൻ കടന്നുപോകേണ്ട ബ്രിട്ടീഷ് കൊളംബിയയുടെ സഹകരണം ഈ പദ്ധതിക്ക് അത്യന്താപേക്ഷിതമാണ്. തങ്ങളുടെ എൽ.എൻ.ജി (LNG) പദ്ധതികൾക്കും സമാനമായ പിന്തുണ വേണമെന്ന് ബി.സി പ്രീമിയർ ഡേവിഡ് എബി ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!