Saturday, May 9, 2026

ഹോര്‍മുസില്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് കോണ്‍സുലേറ്റ്

ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ കപ്പലിലെ ക്രൂ മെമ്പറായ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് മരണം സ്ഥിരീകരിച്ചത്. എന്നാല്‍ മരിച്ച വ്യക്തി ഏത് സംസ്ഥാനക്കാരനാണെന്നോ മറ്റ് വ്യക്തിഗത വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. കപ്പലുടമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഷിപ്പില്‍ ആകെ 18 അംഗ ക്രൂവാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

ആക്രമിക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ കപ്പലാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇത് ഇന്ത്യന്‍ കപ്പലാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും, മേഖലയില്‍ യുഎഇ ലക്ഷ്യമിട്ട് നിരന്തരമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും തങ്ങള്‍ നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇറാന്‍ ഇത്തരം ആക്രമണങ്ങള്‍ തുടരുന്നതായാണ് സൂചന. യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 551 ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂയിസ് മിസൈലുകളും 2263 ഡ്രോണുകളുമാണ് ഇത്തരത്തില്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കങ്ങളില്‍ പരിക്കേറ്റവരുടെ ആകെ എണ്ണം ഇരുന്നൂറ്റി മുപ്പത് കടന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!