Saturday, May 9, 2026

ബാങ്ക് ഓഫ് ബറോഡയ്ക്ക് തിളക്കമാര്‍ന്ന നേട്ടം! നാലാം പാദ ലാഭം 5,616 കോടി രൂപയായി ഉയര്‍ന്നു

ബാങ്ക് ഓഫ് ബറോഡ 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5,047.7 കോടി രൂപയില്‍ നിന്ന് ബാങ്കിന്റെ അറ്റാദായം 11.3 ശതമാനം വര്‍ധിച്ച് 5,615.7 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനത്തിലും (NII) ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 8.7 ശതമാനം വര്‍ധനവോടെ ഇത് 12,493 കോടി രൂപയായി ഉയര്‍ന്നു. ഈ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 8.5 രൂപ വീതം ലാഭവിഹിതം (Dividend) നല്‍കാന്‍ ബാങ്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ 263.50 രൂപയിലാണ് ബാങ്കിന്റെ ഓഹരി വില ക്ലോസ് ചെയ്തിരിക്കുന്നത്.

ലാഭത്തിനൊപ്പം ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും (Asset Quality) വലിയ പുരോഗതി ദൃശ്യമാണ്. നിഷ്‌ക്രിയ ആസ്തികള്‍ (NPA) ഗണ്യമായി കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം 6,994 കോടി രൂപയായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി ഇത്തവണ 6,315 കോടി രൂപയായി കുറഞ്ഞു. ബാങ്കിന്റെ മൊത്തം വരുമാനം 36,608 കോടി രൂപയായും പ്രതി ഓഹരി വരുമാനം (EPS) 10.86 രൂപയായും വര്‍ധിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം രണ്ട് ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ സാധിച്ചത് വായ്പാ ഇടപാടുകളിലെ ബാങ്കിന്റെ കൃത്യതയും കരുത്തുമാണ് വ്യക്തമാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!