Saturday, May 9, 2026

`ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാന് സാങ്കേതിക സഹായം നല്‍കി’; വെളിപ്പെടുത്തി ചൈന

ബീജിങ്: ഭാരതത്തിന്റെ സൈനിക കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ച ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വേളയില്‍ പാക്കിസ്ഥാന് ചൈന സാങ്കേതിക സഹായം നല്‍കിയതായി വെളിപ്പെടുത്തല്‍. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ സിസിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയിലെ എഞ്ചിനീയറായ ഷാങ് ഹെങ് ആണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.

യുദ്ധസമയത്ത് പാക്കിസ്ഥാന് സാങ്കേതിക സഹായം നല്‍കിയ വിദഗ്ധ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് ഷാങ് ഹെങ് വെളിപ്പെടുത്തി. പാക്കിസ്ഥാന് നല്‍കിയ ചൈനീസ് നിര്‍മ്മിത പ്രതിരോധ ഉപകരണങ്ങള്‍ പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. പാക് ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്‍ നേരിട്ട തിരിച്ചടികള്‍ക്കിടയിലും ചൈനയുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ക്രൂരമായ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. മലയാളിയായ രാമചന്ദ്രന്‍ ഉള്‍പ്പെടെ 26 സാധാരണക്കാരെ മതം ചോദിച്ചറിഞ്ഞ ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്ന ഭീകരതയ്‌ക്കെതിരെ മെയ് ഏഴിനാണ് ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കിയത്. ഭീകരാക്രമണത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ മാഞ്ഞുപോയ സിന്ദൂരത്തിന് പകരമായി നല്‍കിയ മറുപടി എന്ന നിലയിലാണ് ഈ സൈനിക നീക്കത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ടത്. ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപസംഘടനയായ ടിആര്‍എഫ് ആയിരുന്നു പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്ന് മണിക്കൂറുകള്‍ക്കകം വ്യക്തമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!