Monday, May 11, 2026

പിണറായി വിജയൻ ഇനി വാടകവീട്ടിൽ; ക്ലിഫ് ഹൗസ് ഉടൻ ഒഴിയും

തിരുവനന്തപുരം: പിണറായി വിജയൻ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്കു താമസം മാറി. പിബി യോഗം കഴിഞ്ഞു ഡൽഹിയിൽനിന്നു മടങ്ങിയെത്തിയ പിണറായി വിജയൻ നഗരമധ്യത്തിലുള്ള പുതിയ താമസസ്ഥലത്തേക്കാണ്‌ പോയത്. മുൻ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ളവരും പിണറായിക്കൊപ്പമുണ്ടായിരുന്നു. ബേക്കറി ജംക്‌ഷനിൽ വത്സല നഴ്‌സിങ് ഹോമിന്‌ സമീപത്താണ് വാടകവീട്. കുടുംബസമേതം ഇനി ഈ വീട്ടിലാവും പിണറായി താമസിക്കുക. എകെജി സെന്ററിനു സമീപത്തുള്ള ചിന്ത ഫ്‌ളാറ്റിലേക്കാവും ക്ലിഫ് ഹൗസിൽനിന്നു പിണറായി മാറുക എന്നായിരുന്നു നേരത്തെ നൽകിയ സൂചന. നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ഫ്‌ളാറ്റ് വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനിടയിലാണ് പുതിയ വാടകവീട് തയ്യാറായത്‌.

അതേ സമയം പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അങ്ങനെയെങ്കിൽ കന്റോൺമെന്റ് ഹൗസ് ഉപയോഗിക്കാൻ കഴിയും. നവീകരണത്തിനായി ക്ലിഫ് ഹൗസ് ഉടൻ തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നിയമസഭയിലേക്കും മറ്റും എത്താൻ എളുപ്പത്തിൽ നഗരമധ്യത്തിൽ തന്നെ വാടകവീട് ഒരുങ്ങിയത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!