Tuesday, May 12, 2026

‘ഫെഡറൽ സർക്കാർ ചാരപ്പണി നടത്തുന്നു’; ഗുരുതര ആരോപണവുമായി PQ നേതാവ്

മൺട്രിയോൾ: ഫെഡറൽ സർക്കാർ തന്റെ പാർട്ടിയെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന വാദവുമായി പാർട്ടി കെബക്കോയിസ് (PQ) നേതാവ് പോൾ സെന്റ് പിയേർ പ്ലാമോണ്ടൻ. തന്റെ ആരോപണത്തിന് വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും പാർട്ടിയുടെ ചരിത്രത്തിലുടനീളം ഇത്തരം നിരീക്ഷണങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി മുന്നേറ്റം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശങ്ക അദ്ദേഹം പങ്കുവെച്ചത്. സ്മാർട്ട് ഫോണുകളുടെ കടന്നുവരവോടെ പഴയകാലത്തേക്കാൾ എളുപ്പത്തിൽ പാർട്ടിക്കുള്ളിലെ ചർച്ചകൾ ചോർത്താൻ അധികൃതർക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാരവൃത്തി ഭയന്ന് പാർട്ടിക്കുള്ളിൽ കർശന സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതായി പ്ലാമോണ്ടൻ വ്യക്തമാക്കി. യോഗങ്ങൾ നടക്കുമ്പോൾ സ്മാർട്ട് ഫോണുകൾ മുറിക്ക് പുറത്ത് വെക്കുകയോ സിഗ്നലുകൾ തടയുന്ന പ്രത്യേക ബാഗുകളിൽ സൂക്ഷിക്കുകയോ ചെയ്യുന്നുണ്ട്. പാർട്ടിയുടെ സ്വാധീനമുള്ള നേതാക്കൾ എക്കാലത്തും നിരീക്ഷണവലയത്തിലായിരുന്നുവെന്നും മുൻകാലങ്ങളിൽ ആർ.സി.എം.പി (RCMP) ചാരന്മാർ പാർട്ടിക്കുള്ളിൽ പ്രവർത്തിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030-ഓടെ കെബെക്കിന്റെ പരമാധികാരത്തിനായി ഹിതപരിശോധന നടത്തുമെന്ന് വാഗ്ദാനം നൽകിയിട്ടുള്ള പാർട്ടിയാണ് പാർട്ടി കെബെക്കോയിസ്.

അതേസമയം, പ്ലാമോണ്ടന്റെ പ്രസ്താവനയിൽ ആഭ്യന്തര സുരക്ഷാ മന്ത്രി ഇയാൻ ലാഫ്രെനിയർ ആശ്ചര്യം പ്രകടിപ്പിച്ചു. ഫെഡറൽ സർക്കാർ ചാരവൃത്തി നടത്താനുള്ള സാധ്യത താൻ സംശയിക്കുന്നതായും വിദേശ ഇടപെടലുകളെയാണ് കൂടുതൽ ഗൗരവമായി കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പരമാധികാര പാർട്ടിയായ കെബെക് സോളിഡയറിന്റെ വക്താവ് റുബ ഗസാലും തനിക്ക് ഇത്തരം ആശങ്കകളില്ലെന്ന് വ്യക്തമാക്കി. നിലവിലെ സർവ്വേകൾ പ്രകാരം തിരഞ്ഞെടുപ്പ് നടന്നാൽ പർട്ടി കെബെക്കോയിസ് നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനാണ് സാധ്യത.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!