Wednesday, May 13, 2026

കാനഡയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാപ്പരത്ത അപേക്ഷകളിൽ വൻ വർധന

ടൊറന്റോ: കാനഡയിലെ ജീവിതച്ചെലവ് കുതിച്ചുയരുന്നതിനിടെ സാധാരണക്കാർ സാമ്പത്തികമായി തകരുന്നതിന്റെ കൃത്യമായ കണക്കുകൾ പുറത്ത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 37,121 പേരാണ് പാപ്പരത്ത (Insolvency) അപേക്ഷകൾ നൽകിയത്. 2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാ ണിതെന്ന് ‘ഓഫീസ് ഓഫ് ദി സൂപ്രണ്ട് ഓഫ് ബാങ്ക്‌ റപ്‌റ്റസി’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് അപേക്ഷകളിൽ 8.5 ശതമാനം വർധനയുണ്ടായി. ബ്രിട്ടീഷ് കൊളംബിയ (16.2%), പ്രിൻസ് എഡ്വേർഡ് ഐലൻഡ് (15.3%), ഒന്റാരിയോ (14.7%) എന്നീ പ്രവിശ്യകളിലാണ് ഏറ്റവും വലിയ ആഘാതം ഉണ്ടായത്. വരുമാനത്തേക്കാൾ വേഗത്തിൽ ഭക്ഷണത്തിനും ഇന്ധനത്തിനും വില കൂടുന്നതും, കടം തിരിച്ചടയ്ക്കാൻ പുതിയ കടങ്ങൾ എടുക്കേണ്ടി വരുന്നതുമാണ് പലരെയും ഈ അവസ്ഥ യിലെത്തിക്കുന്നത്. ഒന്റാരിയോ, ആൽബർട്ട എന്നീ പ്രവിശ്യകളിൽ ‘ബാങ്ക്‌ റപ്‌റ്റസി’ അപേക്ഷകൾ വേഗത്തിൽ വർദ്ധിക്കുന്നത് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാ ണെന്നതിന്റെ സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇൻസോൾവൻസി ട്രസ്റ്റി ഡൗഗ് ഹോയ്സിന്റെ അഭിപ്രായത്തിൽ, ഒന്നോ രണ്ടോ മാസത്തെ സാമ്പത്തിക ഞെരുക്കം പലരും സഹിക്കും. എന്നാൽ യുദ്ധങ്ങളും ആഗോള സാമ്പത്തിക തർക്കങ്ങളും കാരണം വിലക്കയറ്റം ദീർഘകാലം തുടരുന്നത് സാധാരണക്കാരെ “ബ്രേക്കിംഗ് പോയിന്റിലേക്ക്”എത്തിച്ചിരിക്കുകയാണ്. ചിലവുകൾ പരമാവധി കുറയ്ക്കാനും, കയ്യിലുള്ള പണം അത്യാവശ്യ ഘട്ടങ്ങളിലേക്ക് മാറ്റിവെക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാൽ വരും മാസങ്ങളിലും ഇത്തരം അപേക്ഷകൾ വർദ്ധിക്കാനാണ് സാധ്യത.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!