Monday, May 18, 2026

തായ്‌വാൻ സന്ദർശിച്ച് കനേഡിയൻ എംപി മൈക്കൽ ചോങ്; അതിര്‌ കടക്കുന്നെന്ന മുന്നറിയിപ്പുമായി ചൈന

ഓട്ടവ: കനേഡിയൻ കൺസർവേറ്റീവ് പാർട്ടി എംപി മൈക്കൽ ചോങ്ങിന്റെ തായ്‌വാൻ സന്ദർശനത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കാനഡയിലെ ചൈനീസ് എംബസി. ചോങ്ങിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ലംഘിക്കു ന്നതാണെന്ന്‌ ചൈനീസ് എംബസി വക്താവ് മുന്നറിയിപ്പ് നൽകി. തായ്‌വാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് മൈക്കൽ ചോങ് നിലവിൽ അവിടെ എത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം ചൈനീസ് അംബാസഡർ കനേഡിയൻ ജനപ്രതിനിധികൾ തായ്‌വാൻ സന്ദർശിക്കരുതെന്ന് മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ കാനഡയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചോങ്ങിന്റെ സന്ദർശനം. തായ്‌വാൻ വിഷയം ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ കാനഡ ഇടപെടരുതെന്നും എംബസി വക്താവ് ആവശ്യപ്പെട്ടു.

അതേ സമയം വിദേശ സർക്കാരുകളുടെ നിർദേശങ്ങൾ അനുസരിച്ചല്ല കനേഡിയൻ ജനപ്രതിനിധികൾ യാത്ര ചെയ്യുന്നതെന്ന് മൈക്കൽ ചോങ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഈ വർഷം ജനുവരിയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിതന്ത്രപ്രധാന പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ചൈന സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയതന്ത്ര തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വരെ ചോങ് തായ്‌വാനിൽ തുടരുമെന്ന് കൺസർവേറ്റീവ് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!